< Back
Kerala
ജോയ്സ് ജോര്‍ജിനെ അറസ്റ്റ് ചെയ്യണം; പ്രതിഷേധം കടുപ്പിക്കാന്‍ യു.ഡി.എഫ്
Kerala

ജോയ്സ് ജോര്‍ജിനെ അറസ്റ്റ് ചെയ്യണം; പ്രതിഷേധം കടുപ്പിക്കാന്‍ യു.ഡി.എഫ്

Web Desk
|
30 March 2021 2:58 PM IST

സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും, സ്ത്രീത്വത്തെ അപമാനിച്ചുവെന്നാരോപിച്ച് മഹിളാ കോണ്‍ഗ്രസ് ഡി.ജി.പിക്കും പരാതി നല്‍കി

രാഹുല്‍ ഗാന്ധിക്കെതിരായ ജോയ്സ് ജോർജിന്റെ വിവാദ പ്രസംഗത്തെ കടുത്തഭാഷയില്‍ വിമര്‍ശിച്ച് യു.ഡി.എഫ്. വിഷയത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ജോയ്സ് ജോര്‍ജിനെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ജോയ്സ് ജോര്‍ജ് രാഹുല്‍ഗാന്ധിക്കെതിരെ നടത്തിയ വിവാദ പ്രസംഗം തെരഞ്ഞെടുപ്പ് വിഷയമാക്കി ഉയര്‍ത്തുകയാണ് പ്രതിപക്ഷം. പരാമർശം പൊറുക്കാനാവത്തതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജോയ്സ് ജോര്‍ജിനെതിരെ ആഞ്ഞടിച്ച് ഉമ്മന്‍ചാണ്ടിയും പി.ജെ ജോസഫും രംഗത്തെത്തി.

വിഷയത്തില്‍ ഡീന്‍ കുര്യാക്കോസ് തെരഞ്ഞെടുപ്പ് കമ്മീഷനും, സ്ത്രീത്വത്തെ അപമാനിച്ചുവെന്നാരോപിച്ച് മഹിളാ കോണ്‍ഗ്രസ് ഡി.ജി.പിക്ക് പരാതി നല്‍കി. ജോയ്സ് ജോര്‍ജിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts