< Back
Kerala

Kerala
ഡോളര്‍കടത്ത് കേസ്: പി.ശ്രീരാമകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്
|31 March 2021 7:27 PM IST
ഏപ്രില്‍ എട്ടിന് ഹാജരാകണമെന്നാണ് നോട്ടീസ്. കേസില്‍ നേരത്തെയും സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹാജരായിരുന്നില്ല.
ഡോളര്‍കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്. ഏപ്രില്‍ എട്ടിന് ഹാജരാകണമെന്നാണ് നോട്ടീസ്. കേസില്‍ നേരത്തെയും സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഡോളർ കടത്തിൽ സ്പീക്കർക്കും പങ്കുണ്ടെന്ന് കസ്റ്റംസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന്റെ നീക്കം. അതേസമയം വിനോദിനി ഉപയോഗിക്കുന്നത് സ്വന്തം ഐഫോണ്‍ ആണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. വിനോദിനി ബാലകൃഷ്ണന്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.