< Back
Kerala
മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്‍റെയും മണ്ഡലങ്ങളില്‍ ഇരട്ടവോട്ടുകള്‍‌..?!
Kerala

മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്‍റെയും മണ്ഡലങ്ങളില്‍ ഇരട്ടവോട്ടുകള്‍‌..?!

Web Desk
|
31 March 2021 10:00 PM IST

ഓപ്പറേഷൻ ട്വിൻസ് എന്ന വെബ്സൈറ്റിലാണ് ഇരട്ടവോട്ടുകളുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചത്.

സംസ്ഥാനത്തെ ഇരട്ട വോട്ടുകളുടെ ലിസ്റ്റ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടു. ഓപ്പറേഷൻ ട്വിൻസ് എന്ന വെബ്സൈറ്റിലാണ് ഇരട്ടവോട്ടുകളുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. വെബ്സൈറ്റിലെ ഡാറ്റ പ്രകാരം മുഖ്യമന്ത്രി പിണറായി വിജയന്‍റെ മണ്ഡലമായ ധര്‍മ്മടത്ത് 1600 വ്യാജ വോട്ടുകളാണ് കണ്ടെത്തിയത്. പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് 2812 ഇരട്ട വോട്ടുകളും കണ്ടെത്തിയിട്ടുണ്ട്.

ഇന്ന് രാത്രി ഒന്‍പത് മണിക്ക് വെബ്സൈറ്റ് വഴി വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് രമേശ് ചെന്നിത്തല രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. www.operationtwins.com എന്ന വെബ്‌സൈറ്റിലൂടെയാണ് വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. നാല് ലക്ഷത്തില്‍പ്പരം ഇരട്ടവോട്ടുകൾ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഓരോ മണ്ഡലത്തിലെയും വോട്ടുകൾ പ്രത്യേകമായി സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഫോട്ടോ ഉപയോഗിച്ച് വിവിധ മണ്ഡലങ്ങളിലുള്ള ഇരട്ടവോട്ടുകളുടെ വിവരങ്ങളും വെബ്സൈറ്റിലുണ്ട്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts