< Back
Kerala

Kerala
യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു ബേബി ജോണിന് ആശംസയുമായി മോഹന്‍ലാല്‍
|31 March 2021 6:57 PM IST
ഷിബു ബേബി ജോൺ തന്നെയാണ് തനിക്ക് ആശംസ നേര്‍ന്നുള്ള മോഹൻലാലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
ചവറയിലെ യു.ഡി.എഫ് സ്ഥാനാർഥി ഷിബു ബേബി ജോണിന് ആശസയുമായി നടൻ മോഹൻലാൽ. കാര്യപ്രാപ്തിയുള്ള മന്ത്രിയും തന്റെ സുഹൃത്തുമായ ഷിബു ബേബി ജോണിന് വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാവിധ ആശംസകളും നേരുന്നതായാണ് മോഹൻലാൽ പറഞ്ഞത്.
ഷിബു ബേബി ജോൺ തന്നെയാണ് മോഹൻലാലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
ചവറ മണ്ഡലത്തിന്റെ വികസനത്തിനായി ഏറെ ശ്രദ്ധ പുലർത്തുന്നയാളാണ് ഷിബു ബേബി ജോൺ. നാടിന്റെ കാര്യം കഴിഞ്ഞേ ഷിബു സ്വന്തം കാര്യത്തെ പറ്റി ചിന്തിക്കുകയുള്ള. തന്റെ മണ്ഡലത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കരുതലിനെ പറ്റി നാട്ടുകാർക്ക് അറിയാവുന്നതാണ്.
നാടിന്റെ വികസനത്തിനായി ഏറെ ചിന്തിക്കുകയും സ്വപ്നം കാണുകയും ചെയ്യുന്ന, സഹോദര തുല്യനായ ഷിബുവിന് ആശസ നേരുന്നുവെന്നാണ് ലാൽ പറഞ്ഞത്.