< Back
Kerala

Kerala
കെ.എസ് ശബരീനാഥന്‍റെ പ്രചാരണത്തിനിടെ അപകടം; കോണ്‍ഗ്രസ് പ്രവർത്തകന് ദാരുണാന്ത്യം
|1 April 2021 3:25 PM IST
പരിക്കേറ്റ പ്രദീപിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.എസ് ശബരീനാഥന്‍റെ പ്രചാരണത്തിനിടയിൽ സംഭവിച്ച അപകടത്തില്‍ കോൺഗ്രസ് പ്രവർത്തകന് ദാരുണാന്ത്യം. ആര്യനാട് തുമ്പുംകോണം പ്ലാമൂട് വീട്ടില്‍ പ്രദീപ് (40) ആണ് മരിച്ചത്. പാലേക്കോണത്ത് വെച്ചായിരുന്നു അപകടം.
ചാമവിള ഭാഗത്ത് വാഹന പ്രചാരണത്തിലായിരുന്ന ശബരീനാഥനൊപ്പം അകമ്പടിയായി ബൈക്കിൽ പ്രദീപുമുണ്ടായിരുന്നു. അടുത്ത സ്വീകരണ സ്ഥലമായ പാലൈകോണം ജംഗ്ഷനിലേക്കു പോകുമ്പോഴായിരുന്നു അപകടം. നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ ഡോര്‍ തുറന്നതില്‍ ബൈക്ക് ഇടിക്കുകയായിരുന്നു. പരിക്കേറ്റ പ്രദീപിനെ ഉടനെ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.