< Back
Kerala

Kerala
പ്രചരണ വാഹനത്തില്‍ നിന്നും താഴേക്ക് വീണു; കാരാട്ട് റസാക്ക് എം.എല്‍.എക്ക് പരിക്ക്
|1 April 2021 6:24 PM IST
മുഖത്തും നെറ്റിക്കും പരുക്കേറ്റ അദ്ദേഹത്തെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊടുവള്ളിയിലെ ഇടത് സ്ഥാനാര്‍ത്ഥി കാരാട്ട് റസാക് എംഎല്‍എ റോഡ് ഷോക്കിടെ വാഹനത്തില്‍ നിന്ന് താഴേക്ക് വീണു. കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയില്‍ വെച്ചായിരുന്നു അപകടം. മുഖത്തും നെറ്റിക്കും പരുക്കേറ്റ അദ്ദേഹത്തെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിക്കപ്പില്‍ റോഡ് ഷോ നടത്തുന്നതിനിടെ സെല്‍ഫി എടുക്കാന്‍ കുട്ടികള്‍ വാഹനത്തില്‍ കയറിയിരുന്നു. ഇത് അറിയാതെ ഡ്രൈവര്‍ വാഹനം മുന്നോട്ടെടുത്തപ്പോഴായിരുന്നു അപകടം. വിദഗ്ദ്ധ ചികിത്സക്കായി അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും.