< Back
Kerala
കൊച്ചി യുഡിഎഫ് സ്ഥാനാർത്ഥി ടോണി ചമ്മണിക്ക് കോവിഡ്
Kerala

കൊച്ചി യുഡിഎഫ് സ്ഥാനാർത്ഥി ടോണി ചമ്മണിക്ക് കോവിഡ്

Web Desk
|
1 April 2021 10:18 AM IST

കൊച്ചി യുഡിഎഫ് സ്ഥാനാർത്ഥി ടോണി ചമ്മണിക്ക് കോവിഡ്. തന്റെ ഫേസ്ബുക്ക് പേജിലൂടെ ടോണി ചമ്മണി തന്നെയാണ് കോവിഡ് ബാധയെപ്പറ്റി അറിയിച്ചിരിക്കുന്നത്.

കൊച്ചി യു.ഡി.എഫ് സ്ഥാനാർത്ഥി ടോണി ചമ്മണിക്ക് കോവിഡ്. തന്റെ ഫേസ്ബുക്ക് പേജിലൂടെ ടോണി ചമ്മണി തന്നെയാണ് കോവിഡ് ബാധയെപ്പറ്റി അറിയിച്ചിരിക്കുന്നത്. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഈ മാസം ആറിനാണ് സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍. അതേസമയം സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 2653 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

പ്രിയപ്പെട്ട സഹോദരി സഹോദരരെയൂഡിഎഫ് പ്രവർത്തകരെ,

ഞാൻ കോവിഡു പോസിറ്റീവ് ആയ വിവരം അറിഞ്ഞിരിക്കുമല്ലൊ....?

എൻ്റെ അഭാവത്തിലും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഒരു മുടക്കവും കൂടാതെ മുന്നോട്ടു കൊണ്ടു പോകണമെന്നഭ്യർത്ഥിക്കുന്നു.

എൻ്റെ അസാന്നിധ്യത്തിലും നിങ്ങൾ കൂടുതൽ ശക്തിയോടെ , ഏക മനസ്സോടെ പ്രവർത്തന രംഗത്തുണ്ടാവുമെന്നു എനിക്കു ഉറപ്പുണ്ട്.

ഈ ഘട്ടവും നാം തരണം ചെയ്യും.

ദൈവം നമ്മളെ സഹായിക്കട്ടെ

സ്നേഹത്തോടെനിങ്ങളുടെടോണി ചമ്മണി

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts