< Back
Kerala
പെരിയ ഇരട്ട കൊലപാതക കേസിലെ  പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി
Kerala

പെരിയ ഇരട്ട കൊലപാതക കേസിലെ പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി

Web Desk
|
2 April 2021 7:25 AM IST

ചോദ്യം ചെയ്യലിൽ നിർണ്ണായക വിവരങ്ങൾ സിബിഐക്ക് ലഭിച്ചതായി സൂചന.

പെരിയ ഇരട്ട കൊലപാതക കേസിലെ പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ചോദ്യം ചെയ്യലിൽ നിർണ്ണായക വിവരങ്ങൾ സിബിഐയ്ക്ക് ലഭിച്ചതായി സൂചനയുണ്ട്. റിമാൻഡിൽ കഴിയുന്ന 11 പ്രതികളെ മൂന്ന് ദിവസമെടുത്താണ് ചോദ്യം ചെയ്തത്.

കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതികളെ സിബിഐ ഡിവൈഎസ്പി അനന്ത കൃഷ്ണന്‍റെ നേത്വത്തിൽ ചോദ്യം ചെയ്യാൻ തുടങ്ങിയത്. എറണാകുളം സിബിഐ കോടതിയുടെ അനുമതിയോടെയാണ് ചോദ്യം ചെയ്യൽ.

പ്രതികളെ ചോദ്യം ചെയ്യാൻ കോടതി കഴിഞ്ഞ വെള്ളിയാഴ്ച അനുതി നൽകിയിരുന്നു. ചോദ്യം ചെയ്യലിൽ നിർണായകമായ വിവരങ്ങൾ സിബിഐ സംഘത്തിന് ലഭിച്ചതായാണ് വിവരം. ചില പ്രതികളുടെ മൊഴികളിൽ വൈരുദ്ധ്യമുള്ളതായും സൂചനയുണ്ട്. ഗൂഢാലോചന സംബന്ധിച്ച വിവരങ്ങളും മൊഴിയിലുള്ളതായാണ് വിവരം. ഇതിന്‍റെ അടിസ്ഥാനത്തിൽ ഉദുമ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില നേതാക്കളെ സിബിഐ സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Related Tags :
Similar Posts