< Back
Kerala
പോസ്റ്റൽ ബാലറ്റുകളിൽ വ്യാപക കൃത്രിമം കാണിക്കുന്നുവെന്ന് എം.കെ. രാഘവൻ എംപി
Kerala

പോസ്റ്റൽ ബാലറ്റുകളിൽ വ്യാപക കൃത്രിമം കാണിക്കുന്നുവെന്ന് എം.കെ. രാഘവൻ എംപി

Web Desk
|
2 April 2021 12:38 PM IST

ക്രമക്കേടുകൾ ചെയ്ത ഉദ്യോഗസ്ഥർക്കെതിരേ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും എംപി അറിയിച്ചു.

കോഴിക്കോട് ജില്ലയിൽ പോസ്റ്റൽ ബാലറ്റുകളിൽ വ്യാപകമായി കൃത്രിമം കാണിക്കുന്നുവെന്ന് എംകെ രാഘവൻ എംപി. ഇടതുപക്ഷ ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥരാണ് ഇതിനു കൂട്ടുനിൽകുന്നതെന്നും

ഇങ്ങനെയുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും രാഘവൻ ആവശ്യപ്പെട്ടു. മരിച്ച ആൾക്കാരുടെ പേരിൽ പോസ്റ്റൽ വോട്ട് അനുവദിച്ചിരിക്കുന്നത് അതീവ ഗൗരവമുള്ള വിഷയമാണ്. ഇത്തരം ക്രമക്കേടുകൾ ചെയ്ത ഉദ്യോഗസ്ഥർക്കെതിരേ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും എം.കെ. രാഘവൻ എംപി പറഞ്ഞു.

കോഴിക്കോട് നോർത്തിൽ മരിച്ച വ്യക്തിയുടെ പേരിൽ പോസ്റ്റൽ വോട്ട് ചെയ്യാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥനെതിരേയും നിയമ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts