< Back
Kerala

Kerala
സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് തൃശൂർ അതിരൂപത മുഖപത്രം
|2 April 2021 10:58 AM IST
എല്ലാം ശരിയായത് നേതാക്കളുടെ കുടുംബങ്ങളിൽ മാത്രം
സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് തൃശൂർ അതിരൂപത. തൃശൂർ അതിരൂപതയുടെ മുഖപത്രമായ. 'കാത്തോലിക്കാ സഭ'യിലൂടെയാണ് വിമർശനം.
സർക്കാർ വാഗ്ദാനങ്ങൾ പാലിച്ചില്ല. എല്ലാ ശരിയാക്കാമെന്ന വാഗ്ദാനം കേട്ടിട് കോരിത്തരിച്ചിട്ട് അഞ്ചുവർഷമായെന്നും എല്ലാം ശരിയായത് നേതാക്കളുടെ കുടുംബങ്ങളിൽ മാത്രമെന്നും വോട്ട് പാഴാക്കരുതെന്നും ബുദ്ധിപൂർവം വിനിയോഗിക്കണമെന്നും സഭ വിശ്വാസികൾക്ക് നിർദേശം നൽകി.
മുഖംമൂടി അണിഞ്ഞവരാണ് പൊള്ളയായ വാഗ്ദാനങ്ങൾ നൽകുകയെന്നും അവർക്കെതിരേയുള്ള ശബ്ദമാകണം ഈ തെരഞ്ഞെടുപ്പെന്നുമെന്നും മുഖപത്രത്തിലുണ്ട്. മതരാഷ്ട്രം ആക്കാൻ ശ്രമിക്കുന്നവരെ അകറ്റി നിർത്തണമെന്നും മുഖപത്രം ആവശ്യപ്പെടുന്നുണ്ട്.