< Back
Kerala
ചെന്നിത്തല പുറത്തുവിട്ട ഇരട്ട വോട്ട് പട്ടികയില്‍ ഇരട്ട സഹോദരങ്ങളും
Kerala

ചെന്നിത്തല പുറത്തുവിട്ട ഇരട്ട വോട്ട് പട്ടികയില്‍ ഇരട്ട സഹോദരങ്ങളും

Web Desk
|
2 April 2021 6:54 AM IST

പട്ടികക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് സഹോദരങ്ങളുടെ തീരുമാനം.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ട ഇരട്ട വോട്ട് പട്ടികയില്‍ കഴക്കൂട്ടം മണ്ഡലത്തിലെ ഇരട്ട സഹോദരങ്ങളും. വലിയ വേളി സ്വദേശികളായ ലിന്‍ ആര്‍. പെരേരയും ലിനി ആര്‍. പെരേരയുമാണ്പ ട്ടികയില്‍ ഉള്‍പ്പെട്ടത്.

പട്ടികക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് ലിന്നിന്‍റെയും ലിനിയുടെയും തീരുമാനം. 95 ആം ബൂത്തിലെ 804,805 ക്രമ നമ്പറുകാരാണ് ഈ ഇരട്ട സഹോദരങ്ങൾ.

പ്രതിപക്ഷനേതാവ് ലിസ്റ്റ് പുറത്തു വിട്ടതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ വീട്ടില്‍ എത്തിയപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്. കഴിഞ്ഞ ദിവസമാണ് www.operationtwins.com എന്ന വെബ്സൈറ്റിലൂടെ പ്രതിപക്ഷ നേതാവ് ഇരട്ടവോട്ട് പട്ടിക പുറത്തുവിട്ടത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts