< Back
Kerala

Kerala
'യുഡിഎഫിന് ക്യാപ്റ്റനും ക്യാപ്റ്റന്മാരും ഉണ്ട്': സിപിഎമ്മിനെ കൊട്ടി കുഞ്ഞാലിക്കുട്ടി
|3 April 2021 6:08 PM IST
യുഡിഎഫിന് ആവശ്യമായ നേതൃത്വം ഉണ്ട്. ക്യാപ്റ്റന്‍ എന്നാണോ വിളിക്കുക, സഖാവ് എന്നാണോ വിളിക്കുക എന്ന തര്‍ക്കം ഞങ്ങളുടെ ഇടയില്‍ ആദ്യമെ ഇല്ലെന്നും കുഞ്ഞാലിക്കുട്ടി
സിപിഎമ്മിനകത്തെ 'ക്യാപ്റ്റന്‍' വിവാദത്തില്‍ പ്രതികരണവുമായി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫിന് ക്യാപ്റ്റനും ക്യാപ്റ്റന്മാരുമുണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫിന് ആവശ്യമായ നേതൃത്വം ഉണ്ട്. ക്യാപ്റ്റന്‍ എന്നാണോ വിളിക്കുക, സഖാവ് എന്നാണോ വിളിക്കുക എന്ന തര്‍ക്കം ഞങ്ങളുടെ ഇടയില്‍ ആദ്യമെ ഇല്ല. ഇപ്പോഴും ഇല്ല. ക്യാപ്റ്റന്‍ സംബന്ധിച്ച് അവരുടെ ഇടയില്‍ തര്‍ക്കം മുറുകുകയാണ്. അത് ഏതൊക്കെ തലത്തിലേക്ക് പോകും എന്നത് കേരളം ഉറ്റുനോക്കുകയാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫിന് അത്തരം പ്രശ്‌നങ്ങളില്ല. ജനാധിപത്യസ്വഭാവമാണ് യുഡിഎഫിനുള്ളത്. ഒരു പാട് നേതാക്കളുണ്ട്. എല്ലാവരും ഐക്യത്തോടെയാണ് നില്‍ക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Watch Video: