< Back
Kerala

Kerala
തലശേരിയില്‍ ബിജെപി പിന്തുണ സിഒടി നസീറിന് തന്നെയെന്ന് വി മുരളീധരന്‍; വേണ്ടെന്ന് നസീര്‍
|5 April 2021 2:41 PM IST
ഏത് സാഹചര്യത്തിലാണ് പിന്തുണക്കുന്നതായി വി മുരളീധരൻ പറഞ്ഞതെന്ന് അറിയില്ലെന്ന് സിഒടി നസീര്‍
ബിജെപി പിന്തുണ വേണ്ടെന്ന് ആവർത്തിച്ച് തലശേരിയിലെ സ്വതന്ത്ര സ്ഥാനാർഥി സിഒടി നസീർ. ഏത് സാഹചര്യത്തിലാണ് പിന്തുണക്കുന്നതായി വി മുരളീധരൻ പറഞ്ഞതെന്ന് അറിയില്ല. ബിജെപിയുടെ ഒരു പ്രാദേശിക നേതാവും താനുമായി ബന്ധപ്പെട്ടിട്ടില്ല. ബിജെപി അണികളുടെ വോട്ട് വേണ്ടെന്ന് പറയില്ലെന്നും സിഒടി നസീർ മീഡിയവണിനോട് പറഞ്ഞു.
ആദ്യം ഒരു നാവ് പിഴ വന്നു. തിരുത്തി. ഇപ്പോള്‍ ബിജെപി പിന്തുണ വേണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. ഒരു മാറ്റവുമില്ല. ബിജെപിയുടേതും നമ്മുടേതും വ്യത്യസ്ത ഐഡിയോളജിയാണ്. അത് ഒരിക്കലും യോജിച്ചുപോകില്ല. അതുകൊണ്ടുതന്നെ ആലോചനായോഗം നടത്തി ഭൂരിപക്ഷ അഭിപ്രായം മാനിച്ചാണ് ബിജെപി പിന്തുണ വേണ്ടെന്ന് പറഞ്ഞത്.
തലശേരിയിൽ ബിജെപിയുടെ പിന്തുണ സ്വതന്ത്ര സ്ഥാനാര്‍ഥി സിഒടി നസീറിന് തന്നെയാണെന്ന് വി മുരളീധരൻ പറഞ്ഞിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന അധ്യക്ഷനാണ് ജില്ലാ നേതൃത്വത്തെക്കാൾ വലുതെന്നും മനസ്സാക്ഷി വോട്ട് അല്ല തലശേരിയിലെന്നും വി മുരളീധരൻ പറഞ്ഞു.