< Back
Kerala
വരേണ്യവർഗത്തിന് മുന്നിൽ സാഷ്ടംഗം ചെയ്യാൻ തയ്യാറല്ലാത്തവർ എന്നും അപകടകാരികൾ : മഅ്ദനി
Kerala

വരേണ്യവർഗത്തിന് മുന്നിൽ സാഷ്ടംഗം ചെയ്യാൻ തയ്യാറല്ലാത്തവർ എന്നും അപകടകാരികൾ : മഅ്ദനി

Web Desk
|
5 April 2021 10:08 PM IST

"മർദകർക്ക് മർദിതന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ശിക്ഷ ഒരു തൂക്കുമരം മാത്രം ആണ്"

വരേണ്യവർഗത്തിന് മുന്നിൽ സാഷ്ടംഗം ചെയ്യാൻ തയ്യാറല്ലാത്തവർ എന്നും അപകടകാരികളായിരുന്നെന്ന് മഅ്ദനി. ഫേസ്ബുക്കിലാണ് അദ്ദേഹം ഇങ്ങനെ കുറിച്ചത്. ബെംഗളൂരു സ്‌ഫോടന കേസിന്റെ വിചാരണ പൂര്‍ത്തിയാകുന്നത് വരെ കേരളത്തില്‍ തങ്ങാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മഅ്ദനി നൽകിയ ഹർജി പരിഗണിക്കവെ അബ്ദുന്നാസിർ മഅ്ദനി അപകടകാരിയായ ആളാണെന്നും ഗുരുതര കുറ്റകൃത്യങ്ങളിൽ പങ്കാളിയായിട്ടുണ്ടെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‍ഡെ പറഞ്ഞിരുന്നു.

" വരേണ്യവർഗത്തിനും അവരുടെ വിനീത വിധേയർക്കും മുന്നിൽ സാഷ്ടാംഗം ചെയ്യാൻ തയ്യാറല്ലാത്തവർ എക്കാലത്തും "അപകടകാരികൾ" ആയിരുന്നു.

ചരിത്രം സാക്ഷി!!! മർദകർക്ക് മർദിതന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ശിക്ഷ ഒരു തൂക്കുമരം മാത്രം ആണ്...വിശ്വാസി അത് പുഞ്ചിരിയോടെ സ്വീകരിക്കുക തന്നെ ചെയ്യും. അതിനും ചരിത്രം സാക്ഷി തന്നെയാണ്!!!" - മഅ്ദനി കുറിച്ചു

ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്തയാഴ്ചയിലേക്കു മാറ്റി

Related Tags :
Similar Posts