< Back
Kerala
മഞ്ചേശ്വരത്ത് സിപിഎം യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് ആവര്‍ത്തിച്ച് മുല്ലപ്പള്ളി
Kerala

മഞ്ചേശ്വരത്ത് സിപിഎം യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് ആവര്‍ത്തിച്ച് മുല്ലപ്പള്ളി

Web Desk
|
5 April 2021 6:01 PM IST

മഞ്ചേശ്വരത്തും നേമത്തും ജയിക്കാന്‍ നീക്കുപോക്കിന് തയ്യാറാണെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയെ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തള്ളി

മഞ്ചേശ്വരത്ത് സിപിഎം യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യണമെന്ന് ആവർത്തിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. ദുർബലനായ സ്ഥാനാർഥിയെയാണ് മഞ്ചേശ്വരത്ത് സിപിഎം നിർത്തിയത്. ഉത്തമൻമാരായ സിപിഎമ്മുകാർ മഞ്ചേശ്വരത്ത് യുഡിഎഫിന് വോട്ട് ചെയ്യും. മുഖ്യമന്ത്രിയുടെ അനുഗ്രഹാശിസ്സുകളോടെയാണ് സുരേന്ദ്രനെ മഞ്ചേശ്വരത്ത് സ്ഥാനാർഥിയാക്കിയതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

മഞ്ചേശ്വരത്തും നേമത്തും ജയിക്കാന്‍ നീക്കുപോക്കിന് തയ്യാറാണെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവന ഉമ്മന്‍ചാണ്ടി തള്ളി. മഞ്ചേശ്വരത്ത് എല്‍ഡിഎഫ് പിന്തുണയില്ലാതെ തന്നെ യുഡിഎഫ് വിജയിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഘടക കക്ഷികളുമായല്ലാതെ യുഡിഎഫിന് ആരുമായും സഹകരണമില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ മുല്ലപ്പള്ളിയെ പിന്തുണച്ച് കെ സുധാകരന്‍ രംഗത്തെത്തി.

മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർഥിയെ ചെറുതാക്കി കാണിക്കാൻ ആണ് ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. വിചിത്രമായ പ്രസ്താവനകളാണ് കോൺഗ്രസ് നേതാക്കൾ നടത്തുന്നതെന്നും വിജയരാഘവൻ പറഞ്ഞു. പരാജയ ഭീതിയില്‍ നിന്നുള്ള പ്രതികരണമാണ് മുല്ലപ്പള്ളിയുടേതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts