< Back
Kerala

Kerala
നിരീശ്വരവാദിയായ പിണറായി അയ്യപ്പന്‍റെ കാല് പിടിക്കുന്നുവെന്ന് ചെന്നിത്തല
|6 April 2021 8:49 AM IST
ഭരണമാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നു. യു.ഡി.എഫ് തിരിച്ചുവരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു
നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഐതിഹാസിക വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഭരണമാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നു. യു.ഡി.എഫ് തിരിച്ചുവരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. ജനവികാരത്തെ തകർത്ത സർക്കാരാണിത്. ശബരിമല, പൗരത്വ നിയമം തുടങ്ങിയവ ചർച്ചയാകും. യു.ഡി.എഫ് തരംഗത്തിൽ എൽ.ഡി.എഫ് തകരും. നിരീശ്വരവാദിയായ പിണറായി അയ്യപ്പന്‍റെ കാല് പിടിക്കുന്നു. വിശ്വാസികൾ പൊറുക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ശിഥിലമാകുന്നത് സി.പി.എമ്മാണ്. ഇ.പി ജയരാജന് സീറ്റ് കിട്ടാത്തതിന്‍റെ പ്രതിഷേധമാണ്. ക്യാപ്റ്റനെ ചൊല്ലി സി.പി.എമ്മിലാണ് തർക്കമെന്നും ചെന്നിത്തല പറഞ്ഞു.