< Back
Kerala

Kerala
"വിശ്വാസങ്ങള്‍ക്കും ആചാരങ്ങൾക്കുമെതിരായ ഇടത് മുന്നണിയുടെ പ്രസ്താവനകൾ ശരിയല്ല"
|6 April 2021 4:07 PM IST
യു.ഡി.എഫ് അധികാരത്തിൽ വന്നാൽ എല്ലാ വിഭാഗം ജനങ്ങളുടെയും ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കുമെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു.
മതവിശ്വാസങ്ങൾക്കും ആചാരങ്ങൾക്കുമെതിരായ ഇടതു മുന്നണിയുടെ പ്രസ്താവനകൾ ഒട്ടും ശരിയല്ലെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു.
മതവിശ്വാസവും ആചാരങ്ങളും എല്ലാ വിഭാഗം ജനങ്ങളുടെയും അവകാശമാണ്. അതിനെതിരായുള്ള ഇടതുമുന്നണിയുടെ കടന്നുകയറ്റവും പ്രസ്താവനകളും ശരിയായ നിലപാടായിരുന്നില്ല.
യു.ഡി.എഫ് അധികാരത്തിൽ വന്നാൽ എല്ലാ വിഭാഗം ജനങ്ങളുടെയും ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കും. അതാണ് ഞങ്ങളുടെ നയമെന്നും ഹൈദരലി തങ്ങൾ പറഞ്ഞു.