< Back
Kerala
ഗത്യന്തരമില്ലാതെയാണ് മുഖ്യമന്ത്രി അയ്യപ്പനെ കൂട്ട് പിടിക്കുന്നതെന്ന് കെ.സി വേണുഗോപാല്‍
Kerala

ഗത്യന്തരമില്ലാതെയാണ് മുഖ്യമന്ത്രി അയ്യപ്പനെ കൂട്ട് പിടിക്കുന്നതെന്ന് കെ.സി വേണുഗോപാല്‍

Web Desk
|
6 April 2021 10:24 AM IST

അയ്യപ്പനെയും ദേവഗണങ്ങളെയും സർക്കാർ പരാമവധി ഉപദ്രവിച്ചു

മുഖ്യമന്ത്രി അയ്യപ്പനെ കൂട്ട്പിടിക്കുന്നതെന്ന് ഗത്യന്തരമില്ലാതെയെന്ന് കെ.സി വേണുഗോപാൽ. അയ്യപ്പനെയും ദേവഗണങ്ങളെയും സർക്കാർ പരാമവധി ഉപദ്രവിച്ചു. ശബരിമല വിഷയം ജനങ്ങളുടെ മനസ്സിലുണ്ട്.

വിശ്വാസികളെ ദ്രോഹിച്ചവർക്ക് എങ്ങനെ ദൈവത്തെ വിളിക്കാൻ കഴിയുമെന്നും വേണുഗോപാൽ ചോദിച്ചു. ഭരണമാറ്റത്തിനായുള്ള വിധി എഴുത്താണ് നടക്കുന്നത്. വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും. ന്യായ് പദ്ധതി പ്രഖ്യാപനം ഗുണം ചെയ്യും. ആലപ്പുഴയിൽ മികച്ച മുന്നേറ്റം ഉണ്ടാക്കുമെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Similar Posts