< Back
Kerala
ഞാന്‍ അവിടുത്തെ എം.എല്‍.എയായിരുന്നു, മറ്റു ബന്ധങ്ങളൊന്നും നേമവുമായി എനിക്കില്ല ഒ രാജഗോപാല്‍
Kerala

''ഞാന്‍ അവിടുത്തെ എം.എല്‍.എയായിരുന്നു, മറ്റു ബന്ധങ്ങളൊന്നും നേമവുമായി എനിക്കില്ല'' ഒ രാജഗോപാല്‍

Web Desk
|
6 April 2021 11:12 AM IST

നേമത്തെ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍റെ വാഹനത്തിന് നേരെ കല്ലെറിഞ്ഞ സംഭവം ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

നേമം മണ്ഡലത്തിലെ കാര്യങ്ങള്‍ തനിക്ക് അറിയില്ലെന്നും അവിടുത്തെ എം.എല്‍.എ ആയിരുന്നു എന്നതൊഴിച്ചാല്‍ മറ്റൊരു ബന്ധവും തനിക്ക് നേമവുമായി ഇല്ല എന്ന് ഒ രാജഗോപാല്‍. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു രാജഗോപാലിന്‍റെ പ്രതികരണം.

മാറ്റത്തിനായാണ് താന്‍ വോട്ട് രേഖപ്പെടുത്തിയത്. തലശ്ശേരിയിലും ഗുരുവായൂരും ബിജെപിക്ക് സ്ഥാനാര്‍ഥികളില്ലാത്തതിനെക്കുറിച്ചും തനിക്ക് അറിയില്ല എന്നയായിരുന്നു രാജഗോപാലിന്‍റെ പ്രതികരണം. നേമത്തെ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍റെ വാഹനത്തിന് നേരെ കല്ലെറിഞ്ഞ സംഭവം ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Tags :
Similar Posts