< Back
Kerala
ലാവ്‍ലിൻ; മുഖ്യമന്ത്രിക്കെതിരായ ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു
Kerala

ലാവ്‍ലിൻ; മുഖ്യമന്ത്രിക്കെതിരായ ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു

Web Desk
|
6 April 2021 8:22 PM IST

സുപ്രിംകോടതി കേസ് മാറ്റി വെച്ചതിനു പിന്നില്‍ അദാനിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ലാവ്‍ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു. രണ്ടാഴ്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും.

കേസില്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയ എ ഫ്രാൻസിസ് നൽകിയ അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി. ഇരുപത്തേഴാം തവണയാണ് ഈ കേസ് സുപ്രീംകോടതി മാറ്റിവെക്കുന്നത്. ഇനി കേസ് മാറ്റിവെക്കാൻ ആവശ്യപ്പെടരുതെന്ന് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബഞ്ച് മുന്നറിയിപ്പ് നൽകി.

ലാവ്‍ലിൻ കേസ് സുപ്രിംകോടതി മാറ്റി വെച്ചതിനു പിന്നിലെ വൻ ശക്തി അദാനിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു

Similar Posts