< Back
Kerala
സംസ്ഥാനത്ത് യു.ഡി.എഫ് തരംഗം; 80-85 സീറ്റുകള്‍ നേടുമെന്ന് കുഞ്ഞാലിക്കുട്ടി
Kerala

സംസ്ഥാനത്ത് യു.ഡി.എഫ് തരംഗം; 80-85 സീറ്റുകള്‍ നേടുമെന്ന് കുഞ്ഞാലിക്കുട്ടി

Web Desk
|
6 April 2021 8:21 AM IST

എല്ലാ ജില്ലകളിലും യു.ഡി.എഫ് നേട്ടമുണ്ടാക്കും

സംസ്ഥാനത്ത് യു.ഡി.എഫ് തരംഗമാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. എല്ലാ ജില്ലകളിലും യു.ഡി.എഫ് നേട്ടമുണ്ടാക്കും. 80-85 സീറ്റുകൾ നേടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ അവകാശപ്പെട്ടു.

തിരൂരങ്ങാടിയില്‍ ജയം സുനിശ്ചിതമാണെന്ന് കെ.പി.എ മജീദ് പറഞ്ഞു. കേരളത്തില്‍ യു.ഡി.എഫ് തിരിച്ചുവരുമെന്നും മജീദ് കൂട്ടിച്ചേര്‍ത്തു. കുറുവ പഞ്ചായത്തിലെ പടപ്പറമ്പ് കുടുംബശ്രീ ഹാളിലാണ് മജീദ് വോട്ട് രേഖപ്പെടുത്തിയത്.

രാഷ്ട്രീയ വിവാദങ്ങൾ കളമശ്ശേരിയിൽ തിരിച്ചടിയാകില്ലെന്ന് വി.കെ ഇബ്രാഹീം കുഞ്ഞ് പറഞ്ഞു. പാലാരിവട്ടം പാലം വിവാദം ഇടതുപക്ഷം പോലും ഉന്നയിച്ചില്ലെന്നും ഇബ്രാഹീം കുഞ്ഞ് പറഞ്ഞു.

Similar Posts