< Back
Kerala
പത്തനംതിട്ടയിലെ ബാലികയുടെ കൊലപാതകം: അമ്മയ്ക്കും പങ്കെന്ന് പിതാവ്
Kerala

പത്തനംതിട്ടയിലെ ബാലികയുടെ കൊലപാതകം: അമ്മയ്ക്കും പങ്കെന്ന് പിതാവ്

Web Desk
|
7 April 2021 2:23 PM IST

അമ്മയും രണ്ടാനച്ഛനും ചേർന്ന് കുട്ടിയെ തമിഴ്നാട്ടിൽ നിന്നും കടത്തിക്കൊണ്ടുവന്നതാണെന്ന് പിതാവ്

പത്തനംതിട്ടയിൽ രണ്ടാനച്ഛന്‍റെ മർദനത്തെ തുടർന്ന് മരിച്ച കുട്ടിയുടെ കൊലപാതകത്തിൽ അമ്മയ്ക്കും പങ്കെന്ന് പിതാവ്. അമ്മയും കാമുകനും ചേർന്ന് കുട്ടിയെ തമിഴ്നാട്ടിൽ നിന്നും കടത്തിക്കൊണ്ടുവന്നതാണെന്നും ഇയാൾ പറഞ്ഞു. അതേസമയം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ കുട്ടിയുടെ മൃതദേഹം പത്തനംതിട്ടയിൽ സംസ്കരിച്ചു.

തന്‍റെയൊപ്പം രാജപാളയത്ത് താമസിച്ചിരുന്ന കുട്ടിയെ ഭാര്യയും കാമുകനും ചേർന്ന് കടത്തിക്കൊണ്ടു വരികയായിരുന്നു. രണ്ടാനച്ഛൻ കുട്ടിയെ മുൻപും പല തവണ ഉപദ്രവിച്ചിരുന്നു. കൊലപാതകത്തിൽ ഭാര്യക്കും പങ്കുണ്ടെന്നുമാണ് ഇയാളുടെ ആരോപണം.

കോട്ടയം മെഡിക്കൽ കോളജിൽ ഇന്നലെ നടത്തിയ പോസ്റ്റ് മോർട്ടത്തിൽ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. അറസ്റ്റിലായ രണ്ടാനച്ഛൻ കുറ്റം സമ്മതിച്ചതോടെ ഇയാളെ റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ആദ്യം തമിഴ്നാട്ടിൽ സംസ്കരിക്കാനാണ് ബന്ധുക്കൾ തീരുമാനിച്ചത്. എന്നാൽ ഇവരുടെ സാമ്പത്തികാവസ്ഥ മോശമാണന്ന് അറിഞ്ഞതോടെ പൊലീസും നഗരസഭ അധികൃതരും ചേർന്ന് മൃതദേഹം പത്തനംതിട്ടയിൽ സംസ്കരിച്ചു.

Similar Posts