< Back
Kerala
കോഴിക്കോട് മുഴുവൻ സീറ്റുകളിലും എൽ.ഡി.എഫ് വിജയിക്കുമെന്ന് ടി. പി രാമകൃഷ്ണൻ
Kerala

കോഴിക്കോട് മുഴുവൻ സീറ്റുകളിലും എൽ.ഡി.എഫ് വിജയിക്കുമെന്ന് ടി. പി രാമകൃഷ്ണൻ

Web Desk
|
7 April 2021 9:44 AM IST

എസ്ഡിപിഐ-എൽഡിഎഫ് ബന്ധം തെളിയിക്കാൻ മുല്ലപ്പള്ളിയെ വെല്ലുവിളിച്ച് മന്ത്രി

എസ്ഡിപിഐ-എൽഡിഎഫ് ബന്ധം തെളിയിക്കാൻ മുല്ലപ്പള്ളിയെ വെല്ലുവിളിച്ച് മന്ത്രി ടി.പി രാമകൃഷ്ണൻ. ഒരു വർഗീയ കക്ഷിയുടെയും പിന്തുണ എൽഡിഎഫ് സ്വീകരിച്ചിട്ടില്ല. മുല്ലപ്പള്ളി ഉന്നയിക്കുന്ന ആരോപണങ്ങൾ കാര്യമാക്കേണ്ടതില്ലെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു. പേരാമ്പ്രയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ടി.പി രാമകൃഷ്ണന്‍. കഴിഞ്ഞ തവണ 4000ത്തോളം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ടി.പി രാമകൃഷ്ണന്‍റെ വിജയം.

വടകരയുടെ മനസ് ഇടതു പക്ഷത്തോടൊപ്പമാണ്. വടകരയിലും കുറ്റ്യാടിയിലും ഇടതുമുന്നണി മികച്ച വിജയം നേടും. കോഴിക്കോട് ജില്ലയിലെ മുഴുവൻ സീറ്റുകളിലും എൽഡിഎഫ് വിജയിക്കുമെന്നും ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. കഴിഞ്ഞ തവണ ജില്ലയില്‍ വിജയം കൈവിട്ടുപോയ കോഴിക്കോട് സൌത്തും കുറ്റ്യാടിയും ഇടതുമുന്നണി തിരിച്ച് പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Similar Posts