< Back
Kerala
മകൻ പിതാവിന്റെ പൊരുളാണ്; പി ജയരാജനെതിരെ യൂത്ത് ലീഗ്
Kerala

'മകൻ പിതാവിന്റെ പൊരുളാണ്'; പി ജയരാജനെതിരെ യൂത്ത് ലീഗ്

Web Desk
|
7 April 2021 4:25 PM IST

"അരും കൊലകൾക്ക് കുപ്രസിദ്ധിയാർജ്ജിച്ച പിതാവിന് അതിനെ ന്യായീകരിക്കുന്ന മക്കളില്ലെങ്കിലേ അത്ഭുതമുള്ളൂ"

കൂത്തുപറമ്പിൽ ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട സംഭവത്തെ ന്യായീകരിക്കുന്ന തരത്തിൽ ഫേസ്ബുക്ക് കുറിപ്പിട്ട ജയിൻ രാജനെതിരെ മുസ്ലിം യൂത്ത് ലീഗ്. മകൻ പിതാവിന്റെ പൊരുളാണ് എന്ന് യൂത്ത് ലീഗ് സീനിയർ ഉപാധ്യക്ഷനും പെരിന്തൽമണ്ണ യുഡിഎഫ് സ്ഥാനാർത്ഥിയുമായ നജീബ് കാന്തപുരം ആരോപിച്ചു. ഫേസ്ബുക്കിലാണ് നജീബിന്റെ പ്രതികരണം.

കുറിപ്പിന്‍റെ പൂര്‍ണ രൂപം

അറബിയിൽ ഒരു ചൊല്ലുണ്ട്. "മകൻ പിതാവിന്റെ പൊരുളാണ്". അരും കൊലകൾക്ക് കുപ്രസിദ്ധിയാർജ്ജിച്ച പിതാവിന് അതിനെ ന്യായീകരിക്കുന്ന മക്കളില്ലെങ്കിലേ അത്ഭുതമുള്ളൂ. ഭരണം കയ്യിലിരിക്കുന്ന ഹുങ്കിൽ എല്ലാക്കാലത്തും പാവങ്ങൾക്ക് മേൽ അധികാരത്തിന്റെ ദണ്ഡ് പ്രയോഗിക്കാമെന്നു കരുതേണ്ട. ഭരണം മാറും, നല്ല നാളുകൾ വരും.

'ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി...' എന്നാണ് ജയിന്‍ രാജ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്. അതേസമയം, ഏത് സാഹചര്യത്തിലാണ് മകന്‍ അത്തരമൊരു പോസ്റ്റിട്ടത് എന്നറിയില്ലെന്നും പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ ഇത്തരമൊരു അഭിപ്രായപ്രകടനത്തോട് യോജിക്കുന്നില്ലെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പി ജയരാജന്‍ വ്യക്തമാക്കി.

Similar Posts