< Back
Kerala
തിരുവനന്തപുരത്ത് സിപിഎം - ബിജെപി സംഘര്‍ഷം: ഗര്‍ഭിണി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്
Kerala

തിരുവനന്തപുരത്ത് സിപിഎം - ബിജെപി സംഘര്‍ഷം: ഗര്‍ഭിണി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്

Web Desk
|
8 April 2021 1:28 PM IST

പന്ത്രണ്ടോളം പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു

വോട്ടെടുപ്പിന് പിന്നാലെ തിരുവനന്തപുരം മലയിന്‍കീഴില്‍ സിപിഎം - ബിജെപി സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഗര്‍ഭിണി ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. 12 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിച്ചത് സംബന്ധിച്ച വാക്ക് തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് എത്തിയത്. മലയിന്‍കീഴ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തൈവിള, പൊറ്റ പ്രദേശങ്ങളിലാണ് അക്രമം. ഇന്നലെ രാത്രി തൈവിളയിലെ ബിജെപി പ്രവര്‍ത്തകന്‍ അജിത്തിന്‍റെ വീട്ടിലേക്കെത്തിയ സിപിഎം പ്രവര്‍ത്തകര്‍ അജിത്തിന്‍റെ ഭാര്യയും ഗര്‍ഭിണിയുമായ രാജശ്രീയെ തള്ളിയിടാന്‍ ശ്രമിച്ചെന്നാണ് പരാതി. അജിത്തിന്‍റെ അമ്മക്കും സഹോദരനും പരിക്കേറ്റു. വീടിന് മുന്നിലുണ്ടായിരുന്ന ബൈക്കുകള്‍ തകര്‍ത്തു.

അതിന് പിന്നാലെ സിപിഎം ബ്രാഞ്ച് സെക്രട്ടറി സുധീരന്‍റെ വീട്ടിലേക്ക് ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ എത്തി. സുധീരന്‍റെ അമ്മയെയും അച്ഛനെയും ഉള്‍പ്പെടെ മര്‍ദിച്ചു. പൊറ്റയില്‍ ജംഗ്ഷനില്‍ സിപിഎം പ്രവര്‍ത്തകനായ ബിജുവിന്‍റെ കാല്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇരു വിഭാഗത്തിൽ നിന്നുമായി പന്ത്രണ്ടോളം പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Similar Posts