< Back
Kerala
കിലോയ്ക്ക് 10 രൂപ: വീണ എസ്. നായരുടെ പോസ്റ്ററുകള്‍ തെരഞ്ഞെടുപ്പിന് ശേഷം തൂക്കിവിറ്റു
Kerala

കിലോയ്ക്ക് 10 രൂപ: വീണ എസ്. നായരുടെ പോസ്റ്ററുകള്‍ തെരഞ്ഞെടുപ്പിന് ശേഷം തൂക്കിവിറ്റു

Web Desk
|
8 April 2021 6:56 PM IST

വട്ടിയൂർക്കാവ് യുഡിഎഫ് സ്ഥാനാർഥി വീണ എസ്. നായരുടെ ഉപയോഗിക്കാത്ത പോസ്റ്ററുകൾ വിൽക്കാനെത്തിച്ചു

വട്ടിയൂർക്കാവ് യുഡിഎഫ് സ്ഥാനാർഥി വീണ എസ്. നായരുടെ ഉപയോഗിക്കാത്ത പോസ്റ്ററുകൾ വിൽക്കാനെത്തിച്ചു. 50 കിലോയോളം പോസ്റ്ററുകളാണ് തിരുവനന്തപുരം വൈഎംആര്‍ ജംഗ്ഷനിലെ ആക്രിക്കടയിൽ എത്തിച്ചിരിക്കുന്നത്. കിലോയ്ക്ക് 10 രൂപയ്ക്കാണ് പോസ്റ്ററുകള്‍ ആക്രിക്കടയില്‍ വിറ്റത്.

കടുത്ത മത്സരമാണ് വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ നടന്നത്. തിരുവനന്തപുരം ജില്ലയില്‍ നേമവും കഴക്കൂട്ടവും വട്ടിയൂര്‍ക്കാവും ഒരുപോലെ സംസ്ഥാനത്തെ മുഴുവന്‍ ശ്രദ്ധയും പതിഞ്ഞ മണ്ഡലങ്ങളാണ്.

2011ലെയും 2016ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ കെ. മുരളീധരനെ വിജയിപ്പിച്ച് യുഡിഎഫിനൊപ്പം നിന്ന മണ്ഡലമാണത്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ഇടത് സ്ഥാനാര്‍ത്ഥി വി. കെ പ്രശാന്ത് വട്ടിയൂര്‍ക്കാവ് പിടിച്ചെടുക്കുന്നത്.

Similar Posts