< Back
Kerala

Kerala
"പ്രാർത്ഥനകൾക്ക് നന്ദി" ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മകൻ
|9 April 2021 4:26 PM IST
ഇന്നലെയാണ് ഉമ്മൻചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മകൻ ചാണ്ടി ഉമ്മൻ. നിങ്ങളുടെ "എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദി. അപ്പയുടെ ആരോഗ്യനില തൃപ്തികരമാണ്. നെഞ്ചിൽ അണുബാധയില്ല. എല്ലാ അവയവങ്ങളും സാധാരണ നിലയിലാണ്.രാവിലെ പനി ഉണ്ടായില്ല"
ഉമ്മൻചാണ്ടി ടിവി കാണുന്നതിന്‍റെയും പത്രം വായിക്കുന്നതിന്‍റെയും ചിത്രങ്ങളും ചാണ്ടി ഉമ്മൻ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്. ഇന്നലെയാണ് ഉമ്മൻചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്.