< Back
Kerala

Kerala
കെ.കെ.രമയുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകളിലെ തല വെട്ടിമാറ്റിയ നിലയിൽ
|10 April 2021 9:11 AM IST
സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്ന് ആര്‍.എം.പി അറിയിച്ചു
വടകരയില്‍ യുഡിഎഫ് പിന്തുണയോടെ ആര്‍.എം.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ.കെ.രമയുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകളിലെ തല വെട്ടിമാറ്റിയ നിലയിൽ. വടകരയിലെ തുരുത്തി മുക്ക്, നെല്ല്യാച്ചേരി എന്നിവിടങ്ങളിലാണ് ബോർഡുകളിലെ ഫോട്ടോകൾ വികൃതമാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പും ചിലയിടങ്ങളിൽ സമാനമായ രീതിയിൽ പോസ്റ്ററുകൾ വികൃതമാക്കിയിരുന്നു.
സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്ന് ആര്‍.എം.പി അറിയിച്ചു. ഇത് സംബന്ധിച്ച് ചോമ്പാല പൊലീസില്‍ പരാതി നല്‍കും.