< Back
Kerala
ജനങ്ങളെ വർഗീയമായി വേർതിരിക്കാൻ ആസൂത്രിത നീക്കം: ടി ആരിഫലി
Kerala

ജനങ്ങളെ വർഗീയമായി വേർതിരിക്കാൻ ആസൂത്രിത നീക്കം: ടി ആരിഫലി

Web Desk
|
11 April 2021 7:20 AM IST

ജമാഅത്തെ ഇസ്‌ലാമി കാസർകോട് ജില്ലാ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആരിഫലി

ജനങ്ങളെ വർഗീയമായി വേർതിരിക്കാൻ ആസൂത്രിത നീക്കം നടക്കുന്നതായി ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് സെക്രട്ടറി ജനറൽ ടി ആരിഫലി പറഞ്ഞു. തെരഞ്ഞെടുപ്പ്‌ ജയത്തിന് വേണ്ടി ഉത്തരവാദപ്പെട്ട നേതാക്കൾ പോലും വിഭാഗീയ നീക്കങ്ങളാണ് നടത്തിയത്. ജമാഅത്തെ ഇസ്‌ലാമി കാസർകോട് ജില്ലാ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്‍ലാമിക ചിഹ്നങ്ങളെയും മുസ്‍ലിം നാമങ്ങളെയും ശത്രുസ്ഥാനത്ത് നിർത്തി ഭൂരിപക്ഷ പിന്തുണ ഉറപ്പിക്കാനാണ് തെരഞ്ഞെടുപ്പിൽ ചിലർ ശ്രമിച്ചതെന്ന് ടി.ആരിഫലി പറഞ്ഞു. അമീർ - ഹസ്സൻ - കുഞ്ഞാലിക്കുട്ടി എന്ന പ്രയോഗം ഇതിന്‍റെ ഭാഗമാണ്. തെരഞ്ഞെടുപ്പ് ജയത്തിന് വേണ്ടി വിഭാഗീയ ചിന്തകൾ ഉണ്ടാക്കിയാൽ അത് സമൂഹത്തിലുണ്ടാക്കുന്ന മുറിവുകൾ ഉണക്കാൻ പിന്നീട് കഴിയാതെ വരുമെന്നും അദ്ദേഹം പറഞ്ഞു.

കാസർകോട് നഗരത്തോട് ചേർന്ന് നിർമിച്ച ഇസ്‍ലാമിക് സെന്‍ററിൽ ജമാഅത്തെ ഇസ്‍ലാമിയുടെയും പോഷക സംഘടനകളുടെയും ജില്ലാ ഓഫീസുകൾക്ക് പുറമെ ഖുർആൻ പഠന കേന്ദ്രം, വിശാലമായ കോൺഫറൻസ് ഹാൾ എന്നിവ ഒരുക്കിയിട്ടുണ്ട്. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, കാസർകോട് നഗരസഭ ചെയർമാൻ അഡ്വ: വി.എം മുനീർ, ജമാഅത്തെ ഇസ്‍ലാമി സെക്രട്ടറി അബ്ദുൽ ഹക്കീം നദ്‍വി, ഹാഫിസ് അനസ് മൗലവി തുടക്കിയവർ പ്രസംഗിച്ചു.

Similar Posts