< Back
Kerala
യൂസുഫലിക്ക് അബൂദബി സിവിലിയന്‍ പുരസ്കാരം, വീഡിയോ ഏറ്റെടുത്ത് താരങ്ങള്‍
Kerala

യൂസുഫലിക്ക് അബൂദബി സിവിലിയന്‍ പുരസ്കാരം, വീഡിയോ ഏറ്റെടുത്ത് താരങ്ങള്‍

Web Desk
|
11 April 2021 5:29 PM IST

തനിക്ക് ലഭിച്ച ഈ ബഹുമതി പ്രവാസി സമൂഹത്തിന് സമർപ്പിക്കുന്നുവെന്ന് യൂസഫലി പ്രതികരിച്ചു

പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസഫലിയെ അബുദാബി സർക്കാർ ഉന്നത പുരസ്കാരം നൽകി ആദരിക്കുന്ന വിഡിയോ ഏറ്റെടുത്ത് കേരളത്തിലെ താരങ്ങളും. യൂസഫലിയുടെ മരുമകനായ ഡോക്ടർ ഷംസീർ വയലിൽ ഇൻസ്റ്റഗ്രം പേജിൽ പങ്കുവെച്ച വിഡിയോ മോഹൻലാൽ അടക്കമുള്ള താരങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. മഞ്ജുവാര്യര്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി തുടങ്ങിയവരും വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

Congratulations Yusuff Ali M.A Ikka

Posted by Mohanlal on Saturday, April 10, 2021

വാണിജ്യ, വ്യവസായ, ജീവകാരുണ്യ രംഗങ്ങളിലെ സംഭാവനകളാണ് യൂസഫലിയെ പുരസ്കാരത്തിന് അർഹനാക്കിയത്. അബൂദബി കിരീടാവാകാശി പുരസ്കാരം കൈമാറി. അബൂദബിയിലെ അൽ ഹൊസൻ പൈതൃക മന്ദിരത്തിൽ നടന്ന ചടങ്ങിലാണ് കിരീടാവകാശിയും യുഎഇ ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ലുലുഗ്രൂപ്പ് ചെയർമാൻ എംഎ യൂസുഫലിക്ക് പുരസ്കാരം സമ്മാനിച്ചത്. തനിക്ക് ലഭിച്ച ഈ ബഹുമതി പ്രവാസി സമൂഹത്തിന് സമർപ്പിക്കുന്നുവെന്ന് യൂസഫലി പ്രതികരിച്ചു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Related Tags :
Similar Posts