< Back
Kerala
കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത; ആറ് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്
Kerala

കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത; ആറ് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്

Web Desk
|
12 April 2021 7:46 PM IST

പലയിടങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. പലയിടത്തും ഇടിയോട് കൂടിയ മഴയാണ് ഉള്ളത്.

സംസ്ഥാനത്ത് പലയിടങ്ങളിലും വരും ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യത. സംസ്ഥാനത്തെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും വരും ദിവസങ്ങളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ മാസം 16 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. പലയിടങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. പലയിടത്തും ഇടിയോട് കൂടിയ മഴയാണ് ഉള്ളത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Related Tags :
Similar Posts