< Back
Kerala

Kerala
പാനൂർ കൊലക്കേസ് പ്രതി രതീഷിന്‍റേത് കൊലപാതകമെന്ന് കെ.സുധാകരന്‍
|12 April 2021 10:59 AM IST
രതീഷിനെ കൊലപ്പെടുത്താൻ കാരണം ഒരു നേതാവിനെതിരായ പ്രകോപനപരമായ പരാമർശമാണ്
പാനൂർ കൊലക്കേസ് പ്രതി രതീഷിന്‍റേത് കൊലപാതകമെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് കെ.സുധാകരൻ. രതീഷിനെ കൊലപ്പെടുത്താൻ കാരണം ഒരു നേതാവിനെതിരായ പ്രകോപനപരമായ പരാമർശമാണ്. മർദ്ദിച്ച് അവശനാക്കിയ ശേഷം രതീഷിനെ കെട്ടിത്തൂക്കിയതാണെന്നും സുധാകരൻ പറഞ്ഞു.
അതേസമയം കേസിലെ രണ്ടാം പ്രതിയായ രതീഷിന്‍റെ മരണത്തില്‍ ദുരൂഹത വര്‍ധിക്കുകയാണ്. രതീഷിന്‍റെ ആന്തരികാവയവങ്ങൾക്ക് ക്ഷതമുണ്ടായതായും ശ്വാസം മുട്ടിച്ചതായും പോസ്റ്റുമോർട്ടത്തിൽ സൂചന ലഭിച്ച സാഹചര്യത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. റൂറൽ എസ്.പി ഫോറൻസിക് സർജന്‍റെ മൊഴി എടുത്തു.