< Back
Kerala

Kerala
കരിപ്പൂരിൽ വിമാനത്തിനുള്ളിൽ ഒളിപ്പിച്ചുവെച്ച 22 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി
|16 Feb 2023 4:44 PM IST
ദുബായിൽനിന്ന് വന്ന ഇൻഡിഗോ എയർലൈൻസ് വിമാനത്തിലെ പിറകുവശത്തെ സീറ്റിനടുത്ത് ഒളിപ്പിച്ചുവെച്ച സ്വർണമാണ് പിടികൂടിയത്.
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ, വിമാനത്തിനുള്ളിൽ ഒളിപ്പിച്ചുവെച്ച സ്വർണം കസ്റ്റംസ് പിടികൂടി. ഇന്ന് രാവിലെ ദുബായിൽനിന്ന് വന്ന ഇൻഡിഗോ എയർലൈൻസ് വിമാനത്തിലെ പിറകുവശത്തെ സീറ്റിനടുത്ത് പാനലിന്റെ അടിയിൽ ഒളിപ്പിച്ചുവെച്ച 22.44 ലക്ഷം രൂപ വിലവരുന്ന 395 ഗ്രാം സ്വർണമാണ് പിടികൂടിയത്. കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടപടി. സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരനെ കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.