< Back
Kerala
ഇരുചക്രവാഹനം രൂപമാറ്റം വരുത്തൽ; കഴിഞ്ഞ വര്‍ഷം എടുത്തത് 22,443 കേസുകള്‍
Kerala

ഇരുചക്രവാഹനം രൂപമാറ്റം വരുത്തൽ; കഴിഞ്ഞ വര്‍ഷം എടുത്തത് 22,443 കേസുകള്‍

Web Desk
|
14 Feb 2025 11:27 AM IST

ഏറ്റവും കൂടുതല്‍ കേസുകള്‍ സൈലന്‍സറും നമ്പർ പ്ലേറ്റും രൂപം മാറ്റിയതിനാണ്

തിരുവനന്തപുരം: രൂപമാറ്റം വരുത്തി ഇരുചക്രവാഹനം ഓടിച്ചതിന് കഴിഞ്ഞ വര്‍ഷം മാത്രം മോട്ടോര്‍ വാഹന വകുപ്പ് എടുത്തത് 22,000 കേസുകള്‍. ഏറ്റവും കൂടുതല്‍ കേസുകള്‍ സൈലന്‍സറും നമ്പർ പ്ലേറ്റും രൂപം മാറ്റിയതിനാണ്. 418 പേരുടെ ലൈസന്‍സുകള്‍ സസ്പെന്‍ഡ് ചെയ്താതയും എംവിഡിയുടെ കണക്ക്.

നിയമസഭയിലാണ് ഗതാഗത വകുപ്പ് കണക്കുകള്‍ സമര്‍പ്പിച്ചത്. നമ്പർ പ്ലേറ്റ് രൂപം മാറ്റിയതിനാണ് കൂടുതല്‍ ചെലാനുകള്‍. 8983 കേസുകള്‍ ആണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. തൊട്ട് പിന്നിലുള്ളത് സൈലന്‍സര്‍ രൂപമാറ്റം വരുത്തിയതിനുള്ള 8355 കേസുകളാണ്. മഡ്ഗാര്‍ഡ്, ഇന്‍ഡിക്കേറ്റര്‍ എന്നിവ രൂപംമാറ്റം വരുത്തിയതിനും ചെലാനുകള്‍ അയച്ചിട്ടുണ്ട്. രൂപമാറ്റം വരുത്തിയാല്‍ 5000 രൂപയാണ് പിഴ.

നടപടികള്‍ ഒരു വശത്ത് നടക്കുമ്പോഴും നിയമലംഘനങ്ങള്‍ കൂടുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അമിത വേഗതയും അപകടകരമായ ഡ്രൈവിങ്ങിനും 290 പേര്‍ക്കതിരെയും നടപടിയെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയ റീലുകള്‍ തയ്യാറാക്കാനായി യുവാക്കള്‍ നടത്തുന്ന അഭ്യാസ പ്രകടനങ്ങള്‍ പലപ്പോഴും മറ്റ് യാത്രക്കാര്‍ക്ക് ഭീഷണിയാവാറുണ്ട്.

നമ്പർ പ്ലേറ്റു പോലും ഇല്ലാത്ത ഈ ബൈക്കുകള്‍ വളരെ പാടുപെട്ടാണ് എംവിഡി കണ്ടെത്തുന്നത്. 418 പേരുടെ ലൈസൻസുകൾ സസ്പെന്‍ഡ് ചെയ്തതിനൊപ്പം 9 വാഹനങ്ങളുടെ രജിസ്ട്രേഷനും കഴിഞ്ഞ വര്‍ഷം സസ്പെന്‍ഡ് ചെയ്തു. അമിത വേഗതക്കും അഭ്യാസ പ്രകടനത്തിനും ആദ്യം 5000 രൂപയും വീണ്ടും പിടിക്കപ്പെട്ടാല്‍ 10000 രൂപയുമാണ് പിഴ.

Similar Posts