< Back
Kerala
ഹര്‍ത്താല്‍ അക്രമം: ഇന്ന് അറസ്റ്റിലായത് 233 പേര്‍; ഇതുവരെ 349 കേസുകള്‍
Kerala

ഹര്‍ത്താല്‍ അക്രമം: ഇന്ന് അറസ്റ്റിലായത് 233 പേര്‍; ഇതുവരെ 349 കേസുകള്‍

Web Desk
|
28 Sept 2022 6:13 PM IST

ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2042 ആയി.

തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്ന് 233 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2042 ആയി. ഇതുവരെ 349 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

വിവിധ ജില്ലകളില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റിലായവരുടെ എണ്ണം എന്ന ക്രമത്തില്‍.

തിരുവനന്തപുരം സിറ്റി- 25, 62, തിരുവനന്തപുരം റൂറല്‍- 25, 154, കൊല്ലം സിറ്റി - 27, 196, കൊല്ലം റൂറല്‍ - 15, 115, പത്തനംതിട്ട -18, 137, ആലപ്പുഴ-16, 92, കോട്ടയം- 27, 410, ഇടുക്കി- 4, 36, എറണാകുളം സിറ്റി -8, 69, എറണാകുളം റൂറല്‍- 17, 47, തൃശൂര്‍ സിറ്റി- 11, 19, തൃശൂര്‍ റൂറല്‍- 21, 21, പാലക്കാട്- 7, 89, മലപ്പുറം- 34, 172, കോഴിക്കോട് സിറ്റി- 18, 70, കോഴിക്കോട് റൂറല്‍- 29, 89, വയനാട് - 6, 115, കണ്ണൂര്‍ സിറ്റി- 26, 70, കണ്ണൂര്‍ റൂറല്‍- 9, 26, കാസര്‍ഗോഡ്- 6, 53.

ഈ മാസം 23നായിരുന്നു സംസ്ഥാനത്ത് പോപുലർ ഫ്രണ്ട് ഹർത്താൽ നടത്തിയത്. 22ന് നടന്ന എൻഐഎ റെയ്ഡിന്റേയും നേതാക്കളുടെ അറസ്റ്റിന്റേയും പശ്ചാത്തലത്തിലായിരുന്നു ഹർത്താൽ പ്രഖ്യാപിച്ചത്. ഹർത്താലിൽ വ്യാപക അക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിരുന്നത്.

Related Tags :
Similar Posts