< Back
Kerala

Kerala
ആരോഗ്യഇൻഷുറൻസ് ലഭിക്കുന്നതിന് 24 മണിക്കൂർ ആശുപത്രിവാസം വേണ്ട-ഉപഭോക്തൃ കമ്മീഷൻ
|19 Oct 2023 7:15 PM IST
24 മണിക്കൂർ ആശുപത്രിവാസം ഇല്ലാത്തതിനാൽ ഇൻഷുറൻസ് കമ്പനി ക്ലെയിം അപേക്ഷ നിരസിച്ചെന്ന പരാതി പരിഗണിക്കവേയാണ് കമ്മീഷന്റെ പരാമർശം
കൊച്ചി: ആരോഗ്യഇൻഷുറൻസ് ലഭിക്കുന്നതിന് 24 മണിക്കൂർ ആശുപത്രിവാസം വേണമെന്ന ഇൻഷുറൻസ് കമ്പനികളുടെ നിബന്ധന ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. 24 മണിക്കൂർ ആശുപത്രിവാസം ഇല്ലാത്തതിനാൽ ഇൻഷുറൻസ് കമ്പനി ക്ലെയിം അപേക്ഷ നിരസിച്ചെന്ന പരാതി പരിഗണിക്കവേയാണ് കമ്മീഷന്റെ പരാമർശം.
ക്ലെയിം നിരസിക്കപ്പെട്ട ഉപഭോക്താവിന് നഷ്ടപരിഹാരമായി 57,720 രൂപ 30 ദിവസത്തിനകം നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് കമ്മീഷൻ ഉത്തരവ് നൽകി. എറണാകുളം മരട് സ്വദേശി ജോണി മിൽട്ടണാണ് പരാതി നൽകിയത്.