< Back
Kerala
2,434 drug dealers in the state highest in Kannur
Kerala

സംസ്ഥാനത്ത് 2,434 മയക്കുമരുന്ന് ഇടപാടുകാർ: ഏറ്റവും കൂടുതൽ കണ്ണൂർ ജില്ലയിൽ

Web Desk
|
2 Feb 2023 7:05 PM IST

376 ഇടപാടുകാരുള്ള എറണാകുളം ജില്ലയാണ് രണ്ടാമത്

തിരുവനന്തപുരം: സംസ്ഥാനത്ത് 2,434 മയക്കുമരുന്ന് ഇടപാടുകാരുണ്ടെന്ന് എക്‌സൈസ് മന്ത്രി എം.ബി രാജേഷ്. കണ്ണൂര്‍‌ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഇടപാടുകാരെന്നും 412 ഇടപാടുകാരാണ് ജില്ലയിലുള്ളതെന്നും മന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കി.

376 ഇടപാടുകാരുള്ള എറണാകുളം ജില്ലയാണ് രണ്ടാമത്. പാലക്കാട് 316 പേരും തൃശൂരില്‍ 302 പേരും ലഹരി ഇടപാടുകാരാണ്.11 പേരുള്ള കാസർകോഡ് ജില്ലയിലാണ് ഏറ്റവും കുറവ് മയക്കുമരുന്ന് ഇടപാടുകാര്‍ ഉള്ളത്. മറ്റ് ജില്ലകളിലെ കണക്കുകള്‍: ഇടുക്കി - 161 , ആലപ്പുഴ - 155, കോട്ടയം - 151, മലപ്പുറം - 130 , തിരുവനന്തപുരം -117, കോഴിക്കോട് - 109 , വയനാട് -70, കൊല്ലം - 62, പത്തനംതിട്ട- 62, കാസർഗോഡ് - 11.

ലഹരി കേസുകളില്‍ പ്രതികളായി ജയിലില്‍ നിന്ന് പുറത്തിറങ്ങിയ 10 പേരില്‍ നിന്ന് ഇനി കുറ്റകൃത്യം ചെയ്യില്ലെന്ന ബോണ്ട് എഴുതി വാങ്ങിയെന്നും സണ്ണി ജോസഫ് എം എൽ എ യുടെ ചോദ്യത്തിന് മന്ത്രി നിയമസഭയിൽ രേഖാമൂലം മറുപടി നൽകി. സ്‌കൂളുകൾക്ക് സമീപം ലഹരി വസ്തുക്കൾ വിറ്റതിന്റെ പേരിൽ 6 കടകൾ ഈ സർക്കാരിന്റെ കാലത്ത് പൂട്ടിച്ചിട്ടുണ്ടെന്നും തിരുവനന്തപുരത്തും കണ്ണൂരും രണ്ട് കടകളും തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളില്‍ ഓരോ കടയും പൂട്ടിച്ചെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

Similar Posts