< Back
Kerala
കെ- ഫോണിനായി 25 കോടി രൂപ വായ്പ എടുക്കും; അഞ്ച് വർഷത്തേക്കാണ് വായ്പ
Kerala

കെ- ഫോണിനായി 25 കോടി രൂപ വായ്പ എടുക്കും; അഞ്ച് വർഷത്തേക്കാണ് വായ്പ

Web Desk
|
26 Jun 2024 4:20 PM IST

ഇതിനായി സർക്കാർ ഗ്യാരണ്ടി നൽകാൻ മന്ത്രിസഭ അനുമതി നൽകി

തിരുവനന്തപുരം: കെ- ഫോണിനായി 25 കോടി രൂപ വായ്പ എടുക്കും. ഇതിനായി സർക്കാർ ഗ്യാരണ്ടി നൽകാൻ മന്ത്രിസഭ അനുമതി നൽകി. അഞ്ച് വർഷത്തേക്കാണ് വായ്പയെടുക്കുക. ഇന്ത്യൻ ബാങ്കിൽ നിന്ന് വായ്പ എടുക്കുന്നത് 8.50 ശതമാനം മുതൽ 9.20 ശതമാനം വരെ പലിശയ്ക്കായിരിക്കും.

കിഫ്ബിയിൽ നിന്നും ഉദ്ദേശിച്ച പണം സമാഹരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് നടപടി. കെഫോണിൻ്റെ കണക്ഷനുകളടക്കമുള്ള കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. സർക്കാർ ഓഫീസിൽ നിന്നടക്കമുള്ള കുടിശ്ശികകളും കെ ഫോണിനെ ആദ്യം മുതൽ വലച്ചിരുന്നു. പ്രവർത്തന മൂലധനം കണ്ടെത്താനായി കെ-ഫോൺ വിഷമിക്കുന്ന സാഹചര്യത്തിലാണ് സർക്കാരിൻ്റെ നീക്കം

Related Tags :
Similar Posts