< Back
Kerala

Kerala
ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; നാല് കലക്ടർമാർ ഉൾപ്പെടെ 25 ഉദ്യോഗസ്ഥരെ മാറ്റി
|30 July 2025 7:19 AM IST
പൊതുവിദ്യാഭ്യാസ ഡയറക്ടറെ മാറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി.നാല് കലക്ടർമാർ ഉൾപ്പെടെ 25 ഉദ്യോഗസ്ഥരെ മാറ്റി.പൊതുവിദ്യാഭ്യാസ സെക്രട്ടറിയായി ഡോ.കെ.വാസുകിയെയും തൊഴിൽ വകുപ്പിൽ സ്പെഷൽ സെക്രട്ടറിയായി എസ്.ഷാനവാസിനെയും നിയമിച്ചു.എൻ.എസ്.കെ.ഉമേഷിനെ പൊതുവിദ്യാഭ്യാസ ഡയറക്ടറായി നിയമിച്ചു.
ഡോ.എസ്.ചിത്രയെ പൊതുവിദ്യാഭ്യാസ അഡിഷനൽ സെക്രട്ടറിയായി നിയമിച്ചു. വി.വിഘ്നേശ്വരിയെ കൃഷിവകുപ്പ് അഡിഷനൽ സെക്രട്ടറിയാകും ..ജി.പ്രിയങ്ക എറണാകുളത്തിന്റെയും എം.എസ്.മാധവിക്കുട്ടി പാലക്കാടിന്റെയും പുതിയ കലക്ടർമാരാകും..ചേതൻകുമാർ മീണയെ കോട്ടയത്തും ഡോ.ദിനേശൻ ചെറുവത്തിനെ ഇടുക്കിയിലും നിയമിച്ചു.