< Back
Kerala
Himachal Pradesh

ഹിമാചലിലെ മിന്നല്‍പ്രളയത്തില്‍ നിന്നും

Kerala

മിന്നൽ പ്രളയമുണ്ടായ ഹിമാചലിലെ മണാലിയിൽ 27 മലയാളി മെഡിക്കൽ വിദ്യാർത്ഥികൾ കുടുങ്ങി

Web Desk
|
10 July 2023 6:13 PM IST

കളമശേരി മെഡിക്കൽ കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളാണ് മണാലിയിൽ കുടുങ്ങിയത്

ഷിംല: മിന്നൽ പ്രളയമുണ്ടായ ഹിമാചലിലെ മണാലിയിൽ 27 മലയാളി മെഡിക്കൽ വിദ്യാർഥികള്‍ കുടുങ്ങി. കളമശേരി മെഡിക്കൽ കോളജിലെ അവസാന വർഷ വിദ്യാർഥികളാണ് മണാലിയിൽ കുടുങ്ങിയത്. വിദ്യാർഥികള്‍ സുരക്ഷിതരാണെന്ന് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി കെ.വി തോമസ് അറിയിച്ചു.

കഴിഞ്ഞ മാസം 27നാണ് കളമശേരി മെഡിക്കൽ കോളേജിലെ 27 അവസാന വർഷ മെഡിക്കൽ വിദ്യാർഥികള്‍ വിനോദ സഞ്ചാരത്തിന്റെ ഭാഗമായി ഹിമാചലിലേക്ക് പോയത്. ഇന്നലെയുണ്ടായ മിന്നൽ പ്രളയത്തിലാണ് സംഘം മണാലിയിൽ കുടുങ്ങിയത്. മെഡിക്കൽ വിദ്യാർഥികള്‍ സുരക്ഷിതരാണെന്ന് കെ.വി തോമസ് അറിയിച്ചു. വിദ്യാർഥികള്‍ക്ക് ഭക്ഷണവും വെളളവും ഉറപ്പാക്കാനുളള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദേഹം പറഞ്ഞു.

വിഷയത്തിൽ ഹിമാചൽ മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചുവെന്നും വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാമെന്ന് ഹിമാചൽ സർക്കാർ ഉറപ്പ് നൽകിയെന്നും കോണ്‍ഗ്രസ് സംഘടനാ ചുമതലയുളള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അറിയിച്ചു.

Watch Video Report

Related Tags :
Similar Posts