< Back
Kerala

Kerala
മൂന്ന് കോടിയുടെ തട്ടിപ്പ്; ആർ.എസ്.എസ് മുൻ ദേശീയ നേതാവും ഭാര്യയും അറസ്റ്റിൽ
|9 Feb 2024 6:13 PM IST
ബി.ജെ.പി നേതാവും ആർ.എസ്.എസ് മുൻ ദേശീയ നേതാവുമായ കെ.സി.കണ്ണനും ഭാര്യ ജീജാ ഭായിയുമാണ് അറസ്റ്റിലായത്
പാലക്കാട്: തട്ടിപ്പ് കേസിൽ ആർ.എസ്.എസ് മുൻ ദേശീയ നേതാവും ഭാര്യയും അറസ്റ്റിൽ. ബി.ജെ.പി നേതാവും ആർ.എസ്.എസ് മുൻ ദേശീയ നേതാവുമായ കെ.സി.കണ്ണനും ഭാര്യ ജീജാ ഭായിയുമാണ് അറസ്റ്റിലായത്.
ബംഗളൂരുവിൽ അടച്ചുപൂട്ടിയ ഫാക്ടറിയുടെ ഉപകരണങ്ങൾ നൽകാമെന്ന് പറഞ്ഞാണ് ഇവർ തട്ടിപ്പ് നടത്തിയത്. ബംഗളൂരു സ്വദേശിയുടെ പരാതിയിൽ പാലക്കാട് ജില്ലാ ക്രൈം ബ്രാഞ്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.
അടച്ചു പൂട്ടിയ പഞ്ചസാര ഫാക്ടറിയിലെ ഉപകരണങ്ങള്‍ വിറ്റു നൽകാമെന്ന് വാഗ്ദാനം ചെയ്ത് മധുസൂദന റെഡ്ഡി എന്നയാളിൽ നിന്ന് മൂന്ന് കോടി രൂപ വാങ്ങുകയായിരുന്നു. എന്നാൽ മാസങ്ങള്‍ പിന്നിട്ടിട്ടും പണമോ ഉപകരണങ്ങളോ നൽകാത്തതിനെ തുടർന്നാണ് പരാതി നൽകിയത്.