< Back
Kerala
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ പൊള്ളലേറ്റ് മരിച്ച നിലയിൽ
Kerala

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ പൊള്ളലേറ്റ് മരിച്ച നിലയിൽ

Web Desk
|
6 Jan 2023 7:14 AM IST

രമേശൻ ഇന്നലെയാണ് വിദേശത്ത് നിന്ന് വന്നത്

തിരുവനന്തപുരം: കഠിനംകുളത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പടിഞ്ഞാറ്റുമുക്കിന് സമീപം കാർത്തിക വീട്ടിൽ രമേശൻ (48), ഭാര്യ സുലജകുമാരി (46) മകൾ രേഷ്മ (23) എന്നിവരാണ് മരിച്ചത്. വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിലായിരുന്നു മൂവരുടെയും മൃതദേഹങ്ങൾ കണ്ടത്.രമേശൻ ഇന്നലെയാണ് വിദേശത്ത് നിന്ന് വന്നത്.

ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ മുറിയിൽ കയറി കതകടച്ച ശേഷം രമേശനും സുലജകുമാരിയും മകൾ രേഷ്മയും തീ കൊളുത്തി. ജനൽ ചില്ലുകൾ പൊട്ടുന്ന ശബ്ദവും, തീയും പുകയും ഉയരുന്നതും കണ്ട് നാട്ടുകാർ എത്തിയെങ്കിലും രക്ഷപ്പെടുത്താനായില്ല. ഈ സമയം സുലജ കുമാരിയുടെ മാതാപിതാക്കൾ മറ്റൊരു മുറിയിലുണ്ടായിരുന്നു. വിദേശത്ത് ഡ്രൈവറായിരുന്ന രമേശന് ലക്ഷങ്ങളുടെ ബാധ്യതയുണ്ടായിരുന്നു.

ബാധ്യത തീർക്കാൻ വീടും പുരയിടവും വിൽക്കാൻ ശ്രമിച്ചെങ്കിലും കേസിൽപ്പെട്ടതിനാൽ കഴിഞ്ഞില്ല. ലോൺ എടുക്കുന്നതിനായിട്ടാണ് രമേശൻ നാട്ടിലെത്തിയത്. രമേശന്റെ മകൾ രേഷ്മ ബിരുദ വിദ്യാർഥിനിയാണ്. മകൻ തമിഴ്നാട്ടിൽ പോയപ്പോഴാണ് ആത്മഹത്യ നടന്നത്. വീട്ടിൽനിന്ന് പൊലീസ് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. പണം തിരികെ കൊടുക്കാനുള്ള ആളുകളുടെ പേര് വിവരങ്ങൾ ആത്മഹത്യാക്കുറിപ്പിലുണ്ട്.

Similar Posts