< Back
Kerala

Kerala
പയ്യോളിയിൽ മർദനമേറ്റ് യുവാവ് മരിച്ച സംഭവം; മൂന്ന് പേർ കസ്റ്റഡിയിൽ
|3 Nov 2022 8:28 AM IST
തട്ടുകടയിലെ വാക്കുതർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്
കോഴിക്കോട്: പയ്യോളിയിൽ മർദനമേറ്റ് യുവാവ് മരിച്ച സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. പള്ളിക്കര സ്വദേശി സഹദാണ് കഴിഞ്ഞദിവസം മരിച്ചത്. സംഭവത്തിൽ രണ്ടു പേരെ ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. പയ്യോളി ഹൈസ്‌കൂളിന് സമീപമുള്ള തട്ടുകടക്ക് സമീപത്ത് വെച്ചാണ് സഹദിന് മർദനമേറ്റത്.
തട്ടുകടയിൽ ഭക്ഷണം കഴിക്കുമ്പോഴാണ് സഹദിനെ ചിലർ മർദിച്ചത്. തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. വൈകീട്ട് ആറുമണിയോടെയാണ് സംഭവം നടന്നത്. വാക്കുതർക്കം മർദനത്തിലേക്ക് മാറുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.