< Back
Kerala

Kerala
കൊല്ലം ചിതറയിൽ മൂന്നുപേർക്ക് വെട്ടേറ്റു
|25 Jan 2025 10:44 PM IST
മങ്കോട് സ്വദേശി ദീപു, കിഴക്കുംഭാഗം സ്വദേശി ഷെഫീഖ്, ബിജു എന്നിവർക്കാണ് വെട്ടേറ്റത്.
കൊല്ലം: ചിതറ മങ്കോട് മൂന്നുപേർക്ക് വെട്ടേറ്റു. മങ്കോട് സ്വദേശി ദീപു, കിഴക്കുംഭാഗം സ്വദേശി ഷെഫീഖ്, ബിജു എന്നിവർക്കാണ് വെട്ടേറ്റത്. മൂന്നുപേരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഉച്ചക്ക് ലോറിയിൽ തടി കയറ്റുന്ന തൊഴിലാളികളും ഇവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. നാട്ടുകാർ ഇടപെട്ടാണ് ഇത് പരിഹരിച്ചത്. ഇതിന്റെ തുടർച്ചയാണോ ഉണ്ടായതെന്ന് സംശയമുണ്ട്. അതേസമയം വെട്ടേറ്റ ബിജു കാപ്പ കേസിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ആളാണ്. ഷെഫീഖും നിരവധി കേസുകളിൽ പ്രതിയാണ്. ഏതെങ്കലും മുൻ വൈരാഗ്യത്തിന്റെ പേരിലുള്ള ആക്രമണമാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.