< Back
Kerala

Kerala
കൊല്ലത്ത് ബൈക്ക് പാറക്കല്ലിൽ ഇടിച്ച് മൂന്ന് പേർ മരിച്ചു
|19 Aug 2022 8:06 AM IST
ഇന്ന് പുലർച്ചെ താന്നി ബീച്ചിനു സമീപമാണ് അപകടം
കൊല്ലം: താന്നിയിൽ ബൈക്കപകടത്തിൽ മൂന്ന് പേർ മരിച്ചു.പരവൂർ സ്വദേശികളായ അൽഅമീൻ, മാഹിൻ, സുധീർ എന്നിവരാണ് മരിച്ചത്.
ഇന്ന് പുലർച്ചെ മണിയോടെ താന്നി ബീച്ചിനു സമീപമാണ് അപകടം. ഇവർ സഞ്ചരിച്ച ബൈക്ക് പാറകല്ലിൽ ഇടിച്ച നിലയിലായിരുന്നു. നിയന്ത്രണം വിട്ടാണ് ബൈക്ക് പാറക്കല്ലില്‍ ഇടിച്ചത്. മൂന്ന് പേരും തങ്കശേരി കടപ്പുറത്തെ മത്സ്യതൊഴിലാളികളാണ്.
പ്രഭാതസവാരിക്കിറങ്ങിയവരാണ് അപകടത്തില്‍പെട്ട് കിടക്കുന്നവരെ ആദ്യം കാണുന്നത്. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചോരവാര്‍ന്നാകാം മരണം സംഭവിച്ചതെന്നാണ് പൊലീസ് പറയുന്നത്. മൂന്നുപേരുടെയും മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.