< Back
Kerala

Kerala
കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്നു വയസ്സുകാരി മരിച്ചു
|18 April 2022 1:19 PM IST
കഴിഞ്ഞ ദിവസം വൈകിട്ട് കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.
കോഴിക്കോട്: കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്നു വയസ്സുകാരി മരണപ്പെട്ടു. മുക്കം നഗരസഭയിലെ മുത്താലം കിടങ്ങിൽ വീട്ടിൽ ബിജു-ആര്യ ദമ്പതികളുടെ മകൾ വേദികയാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകിട്ട് കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.
അപകടം സംഭവിച്ചയുടന്‍ തന്നെ കുട്ടിയെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിലെത്തിച്ചിരുന്നു. എന്നാൽ കുട്ടിയുടെ സ്ഥിതി ഗുരുതരമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇവിടെനിന്നും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. രാത്രി 11 മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്..