< Back
Kerala
3-year-old boy died falling into a septic tank in Kannur, septic tank, Tameem Basheer, Kannur, death
Kerala

നിര്‍മാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കില്‍ വീണു; കണ്ണൂരില്‍ മൂന്ന് വയസുകാരന് ദാരുണാന്ത്യം

Web Desk
|
1 Jun 2023 8:03 PM IST

കണ്ണൂർ തളിപ്പറമ്പ് മുക്കോലയിലെ പി.സി ബഷീറിന്‍റെ മകൻ തമീം ബഷീര്‍ ആണ് മരിച്ചത്

കണ്ണൂര്‍: നിർമ്മാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. കണ്ണൂർ തളിപ്പറമ്പ് മുക്കോലയിലെ പി.സി ബഷീറിന്‍റെ മകൻ തമീം ബഷീര്‍ ആണ് മരിച്ചത്.

ഇന്ന് വൈകീട്ട് 3.15നായിരുന്നു സംഭവം. നിര്‍മ്മാണം നടന്നുവരുന്ന വീടിന്‍റെ സെപ്റ്റിക് ടാങ്കില്‍ ഇന്നലെ പെയ്ത മഴയില്‍ വെള്ളം കെട്ടിക്കിടന്നിരുന്നു. കുട്ടികള്‍ കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കുഴിയില്‍ വീഴുകയായിരുന്നു.

Similar Posts