< Back
Kerala
3 year old dies of fever in Palakkad
Kerala

പാലക്കാട് പനി ബാധിച്ച് മൂന്ന് വയസുകാരി മരിച്ചു

Web Desk
|
12 May 2024 4:46 PM IST

കുട്ടിക്ക് ഇന്നലെ വൈകിട്ട് മുതൽ തന്നെ കടുത്ത പനി ഉണ്ടായിരുന്നതായാണ് വിവരം

പാലക്കാട്: മണ്ണാർക്കാട് പനി ബാധിച്ച് മൂന്ന് വയസുകാരി മരിച്ചു. മണ്ണാർക്കാട് കോട്ടോപ്പാടത്ത് അമ്പലപ്പാറയിലെ കുമാരന്റെ മകൾ ചിന്നു ആണ് മരിച്ചത്...ഇന്ന് രാവിലെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുട്ടിക്ക് ഇന്നലെ വൈകിട്ട് മുതൽ തന്നെ കടുത്ത പനി ഉണ്ടായിരുന്നതായാണ് വിവരം. തുടർന്ന് ഇന്ന് രാവിലെ വീട്ടിൽ കുഴഞ്ഞു വീഴുകയും ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ മരണം സംഭവിക്കുകയുമായിരുന്നു. കുട്ടിയുടെ മൃതദേഹം നിലവിൽ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

പാലക്കാട് കഴിഞ്ഞ ദിവസം വെസ്റ്റ്‌നൈൽ പനി ബാധിച്ച് ഒരാൾ മരിച്ചതിന് പിന്നാലെയാണ് വീണ്ടും പനിമരണം.

Similar Posts