< Back
Kerala

Kerala
എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ്: പ്രതികൾക്ക് 30 വർഷം വീതം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ
|6 Oct 2021 7:04 PM IST
പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതിയുടേതാണ് വിധി.
എട്ടാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതികൾക്ക് 30 വർഷം വീതം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ. പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതിയുടേതാണ് വിധി.
ചങ്ങനാശേരി പായിപ്പാട് സ്വദേശി ബിനീഷിനും പത്തനംതിട്ട മൈലപ്ര സ്വദേശി രഞ്ജിത്തിനുമാണ് കോടതി ശിക്ഷ വിധിച്ചത്. 2017ല്‍ ആണ് കേസിന് ആസ്പദമായ സംഭവം. സുഹൃത്തുക്കളായ പ്രതികൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.