< Back
Kerala

Kerala
വീണ്ടും സ്വർണവേട്ട: നെടുമ്പാശേരിയിൽ മൂന്നര കിലോ സ്വർണം പിടികൂടി
|11 Feb 2023 9:10 PM IST
മാലദ്വീപിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയിലാണ് സ്വർണം കണ്ടെത്തിയത്
നെടുമ്പാശേരി: നെടുമ്പാശേരിയിൽ മൂന്നര കിലോ സ്വർണം പിടികൂടി. മാലദ്വീപിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയിലാണ് സ്വർണം കണ്ടെത്തിയത്. ഡി.ആർ.ഐ ആണ് പരിശോധന നടത്തിയത്.
ഇന്ന് വൈകിട്ടോടെയാണ് വിമാനം നെടുമ്പാശേരിയിലെത്തിയത്. ശുചിമുറിയിൽ പ്രത്യേക അറയുണ്ടാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.
കൊച്ചിയിൽ നിന്ന് ഹൈദരാബാദിലേക്ക് വിമാനം പോകേണ്ടത് എന്നതിനാൽ ഹൈദരാബാദിലേക്കുള്ള യാത്രക്കാരന് കൈമാറാനാവും സ്വർണം ഒളിപ്പിച്ചത് എന്നാണ് ഡിആർഐയുടെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഹൈദരാബാദിലേക്കുള്ള യാത്രക്കാരെല്ലാം നിരീക്ഷണത്തിലാണ്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.